Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YouthMovement

അ​ഭി​ജി​ത് ദീ​പ്കെ, ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഇന്ത്യൻ മു​ഖം

ന്യൂ​ഡ​ൽ​ഹി: ഒരു വാചകം കൊണ്ട് ഒരു സമൂഹത്തെ മാറ്റിമറിക്കാൻ കഴിയുമോ? കഴിയും, അതാണ് ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയിലൂടെ ഡൽഹിയിൽ സംഭവിച്ചിരിക്കുന്നത്. ഒരു വാചകത്തിൽനിന്ന് ഒരു നായകൻ ജനിക്കുകയും നിരാശയിലും അമർഷത്തിലും കഴിഞ്ഞിരുന്ന ഇന്ത്യൻ യുവത്വത്തിന്‍റെ മുഖമായി മാറുകയും ചെയ്ത കാഴ്ച ജനാധിപത്യത്തിലെ ജ്വലിക്കുന്ന അധ്യായമായിരിക്കും. അതെ, ഇന്ദ്രപ്രസ്ഥത്തിൽ മറ്റൊരു നായകൻ ജനിച്ചിരിക്കുന്നു, യുവാക്കളുടെ ശബ്ദമായി, അഭിജിത് ദീപ്കെ!

എ​ല്ലാ പാ​റ്റ​ക​ളും ഒ​ന്നി​ച്ചാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും? എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പി​ൽനി​ന്നാ​ണ് ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ യു​വ​ജ​ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൊ​ന്നി​നു തു​ട​ക്ക​മാ​കു​ന്ന​ത്. മേ​യ് 16-ന് ​എ​ക്സി​ൽ പ​ങ്കുവ​ച്ച ​ചോ​ദ്യ​ത്തി​ലൂ​ടെ, 30-കാ​ര​നാ​യ പൊ​ളി​റ്റി​ക്ക​ൽ കമ്യൂ​ണി​ക്കേ​ഷ​ൻ സ്ട്രാ​റ്റ​ജി​സ്റ്റ് അ​ഭി​ജി​ത് ദീ​പ്കെ ഇ​ന്നു രാ​ജ്യ​ത്തെ, ജെ​ൻ സി ​ത​ല​മു​റ​യു​ടെ മു​ഖ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ക​രെ​യും പാ​റ്റ​ക​ൾ എ​ന്ന് ഒ​രു പ്ര​സം​ഗ​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ച പ​രാ​മ​ർ​ശ​ത്തോ​ടു​ള്ള പ​രി​ഹാ​സ​രൂ​പേ​ണ​യു​ള്ള പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഈ ​പോ​സ്റ്റ്.

ദീ​പ്കെ​യു​ടെ പോ​സ്റ്റ് വ​ള​രെ പെ​ട്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​ത്. തു​ട​ർ​ന്ന്, കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി എ​ന്ന പേ​രി​ൽ ഒ​രു രാ​ഷ്ട്രീ​യ ആ​ക്ഷേ​പ​ഹാ​സ്യ പ്ലാ​റ്റ്‌​ഫോം രൂ​പ​പ്പെ​ടു​ക​യും തൊ​ഴി​ല്ലാ​യ്മ​യി​ലും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ലും രോ​ഷാ​കു​ല​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​നു യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി അ​തു മാ​റു​ക​യും ചെ​യ്തു. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സമ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർഥി​ക​ളാ​ണ് ജ​ന്ത​ർ മ​ന്തറി​ൽ ത​ടി​ച്ചു​കൂ​ടിയ​ത്. ആവശ്യം നേടും വരെ അവർ വീറോടെ പോരാടി. രാജിക്കു ശേഷവും യുവാക്കൾ അവിടെത്തന്നെ തുടരുകയാണ്. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കുള്ള സഹായധനം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾ നേടുംവരെ സമരം തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ദീപ്കെ.

അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദീ​പ്കെ, ജൂ​ൺ ആ​ദ്യ​വാ​ര​ത്തോ​ടെ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തു​ക​യും ജ​ന്ത​ർ മ​ന്തറി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു നേ​രി​ട്ടു നേ​തൃ​ത്വം ന​ൽ​കുകയും ചെയ്യുകയായിരുന്നു. ജീ​ൻ​സും ടി-​ഷ​ർ​ട്ടും ധ​രി​ച്ച് പ്ര​ക്ഷോ​ഭ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ദീ​പ്കെ, സ​മാ​ധാ​ന​പ​ര​മാ​യ മാ​ർഗ​ങ്ങ​ളി​ലൂ​ടെ സ​ർ​ക്കാ​രി​ന്മേ​ൽ സ​മ്മ​ർദം ചെ​ലു​ത്താ​നാ​ണ് അ​ണി​ക​ളോ​ട് ആ​ഹ്വാ​നം ചെ‍യ്തത്.

മ​ഹാ​രാഷ്‌ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ൽ ഒ​രു ദ​ളി​ത് കു​ടും​ബ​ത്തി​ലാ​ണ് അ​ഭി​ജിത് ദീപ്കെ ജ​നി​ച്ച​ത്. ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തോ​ടു പോ​രാ​ടി​യാ​ണ് ദീപ്കെ വളർന്നത്. തന്‍റെ ദ​ളി​ത് പ​ശ്ചാ​ത്ത​ല​വും ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ആ​ശ​യ​ങ്ങ​ളും രാ​ഷ്‌ട്രീ​യ ബോ​ധ്യ​ങ്ങ​ളെ വ​ലി​യരീ​തി​യി​ൽ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ദീപ്കെ നേരത്തെ പറഞ്ഞിട്ടുണ്ട്.

നിരവധി പ്രമുഖർ ദീപ്കെയെ പിന്തുണച്ചപ്പോൾ, സിജെപിയുടെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​നു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്‌​സി​നെ​യാ​ണ് ല​ഭി​ച്ച​ത്. കു​ടും​ബ​ത്തി​നുനേ​രേ ഭീ​ഷ​ണി​ക​ളു​ണ്ടാ​യി​ട്ടും പ്ര​ക്ഷോ​ഭ​ത്തി​ൽനിന്നു പി​ന്മാ​റാ​ൻ ദീ​പ്കെ ത​യാ​റാ​യി​ല്ല. വി​ദ്യാ​ർഥി​ക​ൾക്കു നീ​തി ല​ഭി​ക്കു​ന്ന​തുവ​രെ താ​ൻ പോ​രാ​ട്ടം തു​ട​രു​മെ​ന്നും, രാ​ജ്യ​ത്തെ മു​ഖ്യ​ധാ​ര രാ​​ഷ്‌ട്രീ​യ ച​ർ​ച്ച​ക​ളി​ൽനി​ന്ന് അ​ക​റ്റ​പ്പെ​ട്ട യു​വാ​ക്ക​ളു​ടെ ശ​ബ്ദം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ഈ ​മു​ന്നേ​റ്റ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ദീപ്കെ വ്യക്തമാക്കിയിട്ടുണ്ട്.

മാസങ്ങൾ മാത്രം പ്രായമുള്ള യുവാക്കളുടെ പാർട്ടി നയിച്ച ആദ്യ സമരത്തിന്‍റെ മഹാവിജയം, രാജ്യത്തിന്‍റെ രാ​ഷ്‌ട്രീയചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെടും.

Latest News

Corehub Up